ആരാകും തലസ്ഥാനനഗരിയുടെ മേയർ???

0
2031

ആരാകും മേയർ? ഇടതുമുന്നണിയിൽ ചർച്ചകൾ സജീവം! ജമീലയോ അതോ ഗായത്രിയോ?

[fb_plugin video href=”https://www.facebook.com/107537280788553/videos/2727676760832729″ ]

 

തലസ്ഥാന നഗരത്തിലെ അടുത്ത മേയർ ആരാണെന്ന് അതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ് കേവലഭൂരിപക്ഷത്തിന് മുകളിൽ ലഭിച്ചതിനാൽ ഇത്തവണ ഭരണം കൂടുതൽ സജീവമാക്കാം എന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ പേരൂർക്കടയിൽ നിന്ന് മത്സരിച്ച് ജയിച്ച മുതിർന്ന നേതാവ് ജമീല ശ്രീധരൻ്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എസ് പുഷ്പലതയും, ഒ.ജി ഒലീനയും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞതവണ വി കെ പ്രശാന്തിനെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത് പോലെ പുതുതലമുറയെ പരിഗണിക്കുകയാണെങ്കിൽ വഞ്ചിയൂരിൽ നിന്നും ജയിച്ച ഗായത്രി ബാബുവിനെയും പരിഗണിച്ചേക്കാം. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അംഗമായിരുന്ന എൻ ശ്രീധരൻ്റെ മകളാണ് ജമീല ശ്രീധരൻ എംഎസ്സി സുവോളജി ബിരുദധാരിയായ ജമീല പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ജോയിൻ ഡയറക്ടറായാണ് വിരമിച്ചത്. പിന്നീട് ആറു വർഷക്കാലം പി എസ് സി അംഗവുമായിരുന്നു.

തലസ്ഥാന നഗരഭരണത്തിന് പാർട്ടി പ്രവർത്തനത്തിന് നോടൊപ്പം അക്കാദമികവും ഭരണപരവുമായ മികവ് പരിഗണിക്കാറുണ്ട് പ്രൊഫസർ ചന്ദ്ര, കെ ചന്ദ്രിക എന്നിവരെയെല്ലാം മേയർ ആക്കിയപ്പോൾ ഈ കാര്യങ്ങളെല്ലാം പരിഗണിച്ചിരുന്നു. വി കെ പ്രശാന്തിനെ ഭരണമികവ് കോർപ്പറേഷൻ ഭരണത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. സ്മാർട്ട്സിറ്റിയിൽ പ്രളയ സമയത്തുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഇടപെടലും ഇതിന് ഉദാഹരണങ്ങളായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു അതിനാൽ ഇത്തവണയും ഒരു യുവത്വത്തെ പരീക്ഷിക്കണമെന്ന് വാദവും ഉയർന്നിട്ടുണ്ട്.

അങ്ങനെയാണെങ്കിൽ സാധ്യത കൂടുതൽ ഗായത്രി ബാബു ആയിരിക്കും. കോർപ്പറേഷനിലെ മുൻ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ ബാബുവിനെയും സാക്ഷരതാ മിഷൻ ഡയറക്ടർ ശ്രീകലയുടെ മകളാണ് ഗായത്രി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ എന്ന പോണ്ടിച്ചേരി സർവകലാശാലയിലെ എസ്എഫ്ഐ നേതാവായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം…

[fb_plugin video href=”https://www.facebook.com/107537280788553/videos/386902239198047″ ]




[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]