മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

0
57

മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. ഇന്ന് ഉച്ചയോടെ പൂനെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് പൂനെയില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിക്രം ഗോഖലെ. മറാത്തി സിനിമയിലൂടെയായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്. സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച അമിതാഭ് ബച്ചന്റെ ഐക്കണിക് അഗ്‌നിപഥ്, സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്നിവയുള്‍പ്പെടെ പ്രശസ്തമായിരുന്നു ഗോഖലെയുടെ സിനിമാ ജീവിതം. മറാത്തിയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മിഷന്‍ മംഗള്‍, ഹിച്ച്കി, അയാരി, ബാംഗ് ബാംഗ്, ദേ ദാനാ ദാന്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ . 40 വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.

 

 

തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

https://www.facebook.com/varthatrivandrumonline/videos/716913406086020