പോത്തൻകോട് ബ്ലോക്കിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗ ബാധിതർക്ക് സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതി വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴി ഇൻസുലിൻ വിതരണം ചെയുന്നത്. സമൂഹത്തിൽ ഏറ്റവും അനിവാര്യമായ പദ്ധതിയാണിതെന്ന് എം.എൽ. എ പറഞ്ഞു. 36.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ് .
ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും എൻ. സി. ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ച അളവിലുള്ള ഇൻസുലിൻ ഓരോ മാസത്തേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഈ മാസത്തെ ഇൻസുലിൻ രോഗികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020