അഞ്ചുതെങ്ങ് സ്വദേശികളായ പ്രവാസി കുടുംബത്തിന്റെയും യുട്യൂബ് ആൽബം തരംഗമാകുന്നു.

0
53

അഞ്ചുതെങ്ങ് സ്വദേശികളും പ്രവാസിയുമായ കുടുംബത്തിന്റെ യുട്യൂബ് ആൽബം തരംഗമാകുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ പ്രവാസി ദമ്പതികൾ പുറത്തിറക്കിയ ക്രിസ്ത്യൻ ഭക്തിഗാന ആൽബമാണ് യുട്യൂബിൽ തരംഗമായിരിക്കുന്നത്.

“കിങ് ഓഫ് കിങ്‌സ്” എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള ആൽബത്തിൽ ഏഴോളം ഗാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണ് നിലവിൽ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിട്ടുള്ളത്.
ഈ ആൽബമാണ് ചുരുങ്ങിയ നാളുകളിക്കുള്ളിൽ തരംഗമായിരിക്കുന്നത്. ഇതിനോടകം 50,000+ ആളുകളാണ് ഗാനങ്ങൾ ആസ്വദിച്ചത്.

യാഷുവ ഫാമിലി പ്രൊഡ്യൂസ് ചെയ്ത കിങ് ഓഫ് കിങ്‌സ് ആൽബത്തിന്റെ സംഗീതം ആന്റണി ജോർജ്ജും, ഗിറ്റാർ കേബ ജർമിയയും, ഫ്ലൂട്ട് ഗോതം, വീഡിയോ 24ഫ്രെയിം വിഡിയോഗ്രാഫിയുമാണ് നിർവ്വഹിച്ചിട്ടുള്ളത്.

“കാരിരുമ്പിൻ ആണികളാൽ”, “രാജ രാജ രാജാദിരാജ” എന്ന ഗാനങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്.

അഞ്ചുതെങ്ങ് കൊച്ചുപള്ളി പാരിസ് ബംഗ്ലാവിൽ സെബാസ്റ്റ്യൻ സിർള ദമ്പതികളുടെ മകൻ ഹരിസൺ സെബാസ്റ്റ്യനും അഞ്ചുതെങ്ങ് മാലോട്ട്വീട്ടിൽ ശിവപ്രസാദ് സുനില ദമ്പതികളുടെ മകൾ രമ്യ ഹാരിസനുമാണ് ഗാനങ്ങൾ എഴുതി ആലപിച്ച് ദൃശ്യാവിഷ്കാരത്തോടെ ആൽബം പുറത്തിറക്കിയത്. കൂടാതെ ആൽബത്തിൽ അഭിനയിച്ചതും ഹരിസൺ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ്.

ഹരിസൺ രമ്യ ദമ്പതികൾ കഴിഞ്ഞ 2009 ലാണ് ആസ്‌ട്രേലിയയിൽ പ്രാവസ ജീവിതം ആരംഭിച്ചത്. ഹരിസനും കുടുംബവും നിലവിൽ ആസ്‌ട്രേലിയൻ പൗരത്വം നേടിയിട്ടുണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

▪️ആൽബത്തിലെ ഗാനങ്ങൾ കാണുവാൻ

 

വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ

https://www.facebook.com/varthatrivandrumonline/videos/540715317536458