തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്

0
1308

തിരുവനന്തപുരം:  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അവകാശം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്. വിമാനത്താവളം നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കി. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.

ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ കൂടുതല്‍ തുക നല്‍കിയ അദാനി ഗ്രൂപ്പിയെയാണ് തിരുവനന്തപുരം നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ഇത്തരത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കരാര്‍ എടുക്കുന്ന കമ്പനി വിമാനത്താവള അതോറിറ്റിക്ക് ഫീസ് നല്‍കേണ്ടി വരും. അതിന് പകരം യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം കമ്പനിക്ക് നല്‍കും.



ആറ്റിങ്ങലിൻറെ ആവശ്യം വികസനമോ കച്ചവടമോ ….

https://www.facebook.com/varthatrivandrumonline/videos/629231288001052/