എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നാളെ മുതൽ റെഗുലർ ക്ലാസുകൾ പുനഃ ആരംഭിക്കും

0
403

തിരുവനന്തപുരം : ഗായകൻ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നാളെ മുതൽ (09 /01 / 21) ഘട്ടം ഘട്ടമായി റെഗുലർ ക്ലാസുകൾ കൂടി പുന:ആരംഭയ്ക്കുന്നതായി സരിഗമ കഴക്കൂട്ടം ചീഫ് അഡ്മിനിസ്ട്രേറ്റർ ഐശ്വര്യാ എസ്സ് കുറുപ്പ്അ റിയിച്ചു. ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്ന സമയങ്ങളിൽ തുടർന്നും ഉണ്ടായിരിക്കുന്നതാണ്.സരിഗമയിൽ നേരിട്ട് വന്ന് പഠിച്ചിരുന്ന കുട്ടികൾക്ക് കോവിഡ് കാരണം പഠനം മുടങ്ങിയിരുന്നു.അത്തരം കുട്ടികൾക്കാണ് റെഗുലർ ക്ലാസുകളിൽ പങ്കെടുക്കാവുന്നത്.

സർക്കാർ അനുശാസിക്കുന്ന കർശനമായ കോവിഡ് പ്രോട്ടോകോൾ നിയന്ത്രണത്തോടുകൂടി യായിരിക്കും സരിഗമയുടെ പ്രവർത്തനങ്ങൾ പുനഃ ആരംഭിക്കുക.



പ്രധാന നിർദേശങ്ങൾ ഇവയാണ്

ആദ്യഘട്ടത്തിൽ കർണാടക സംഗീത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. ശനി ,ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും തൽക്കാലം ക്ലാസുകൾ നൽകുക. ഒരു ദിവസം രണ്ടുബാച്ചുകൾ ഉണ്ടായിരിക്കും. സാമൂഹിക അകലവും , മാസ്ക്കും , സാനിറ്റയ്‌സറും നിർബന്ധമാണ്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടുകൂടി മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കുകയുള്ളൂ . ക്ലാസ്സിൽ കുട്ടികൾ തമ്മിൽ രണ്ടുമീറ്റർ അകലാത്തിലാകും ഇരിക്കുക . ക്ലാസ് റൂം ഓരോ സെഷൻ ഇടവിട്ട് സാനിറ്റയ്സ് ചെയ്യുന്നതാണ്. കുടിക്കുവാനുള്ള വെള്ളം കുട്ടികൾ കരുതണം. ക്ലാസ്സിൽ ഉപയോഗിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടെ കുട്ടികൾ കൈമാറ്റം ചെയ്യരുത് .

റെഗുലറായി സരിഗമയിൽ സംഗീതം അഭ്യസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നാളെ മുതൽ കുട്ടികളെ നേരിട്ട് കൊണ്ടുവന്ന് പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നൂവെങ്കിൽ സരിഗമയുടെ ഓഫീസിൽ നമ്പറായ 9037588860 എന്ന നമ്പറിൽ ബന്ധപ്പെട്ട് തങ്ങളുടെ കുട്ടിയുടെ പേര് നൽകി താല്പര്യം അറിയിക്കേണ്ടതാണ്. മുൻ‌കൂർ പേരുകൾ നൽകാത്ത കുട്ടികളെ ആദ്യഘട്ടത്തിൽ പ്രവേശിപ്പിക്കുന്നതല്ല. പുതിയ കുട്ടികൾക്ക് സരിഗമയുടെ വിവിധ സംഗീത കോഴ്സുകളിലേക്കും അഡ്മിഷൻസ് ലഭിക്കുന്നതാണ് .

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുത്ത് പഠിക്കുന്ന കുട്ടികൾക്ക് യാതൊരു തടസ്സവും കൂടാതെ നിലവിലുള്ള സമയക്രമങ്ങളിൽ  ക്ലാസുകൾ ലഭിക്കുന്നതാനിന്നും ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.



“ഒരമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ ചെയ്യാൻ കഴിയുമോ”? കേരളം മുഴുവൻ ചോദിച്ച ഈ ചോദ്യത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു അന്വേഷണം

[fb_plugin video href=”https://www.facebook.com/107537280788553/videos/121969033096591″ ]