2 ഡോക്ടർമാരും, ആശാവർക്കറും ഉൾപ്പടെ ആറ്റിങ്ങലിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
2923

ആറ്റിങ്ങൽ: നഗരസഭ 9-ാം വാർഡ് തച്ചൂർകുന്നിൽ 25 കാരന് രോഗം സ്ഥിരീകരിച്ചു ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നഗരസഭ 6-ാം വാർഡ് ആശാവർക്കറായ 48 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നഗരസഭ 5-ാം വാർഡ് അനാമിക ലൈനിൽ ഗർഭിണിയായ 25 കാരിക്ക് രോഗം സ്ഥിരീകരിക്കുകയും, ഇവരെ പേരൂർക്കട കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.

നഗരസഭ 13-ാം വാർഡ് മാമ്പഴക്കോണം എ.കെ.ജി നഗറിൽ 37 കാരനായ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ഇയാൾ അഞ്ച്തെങ്ങ് പി.എച്ച് സെന്റെറിലെ ഡോക്ടറായിരുന്നു. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൂടാതെ ഈ വാർഡിലെ 27 കാരൻ അമ്പലംമുക്ക് സ്വദേശിയായ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ മണമ്പൂർ സി.എച്ച് സെന്റെറിലെ ഡോക്ടറായിരുന്നു. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

നഗരസഭ 4-ാം വാർഡ് റ്റി.ബി ജംഗ്ഷനിലെ 48 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

നഗരസഭ 11-ാം വാർഡ് വി.വി ക്ലിനിക്ക് റോഡിൽ 37 കാരിക്കും, നാലര വയസുള്ള മകനും, 2 വയസ്കാരി മകൾക്കും രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ഈ വീട്ടിലെ ഗൃഹനാഥന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ ഹോം ക്വാറന്റൈനിൽ ആയിരുന്നു.




നഗരസഭ 16ാം വാർഡ് മാമം സ്വദേശി 33 കാരന് കോവിഡ് സ്ഥിരീകരിച്ചു. സഹപ്രവർത്തകന് കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഇയാളെ വലിയകുന്ന് താലൂക്കാശുപതിയിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗവ്യാപന തോത് വർദ്ധിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങൾ, ഫയർ സ്റ്റേഷൻ ഉൾപ്പടെ അടച്ചിടുന്ന സാഹചര്യവും ഉണ്ടായി. ആരോഗ്യ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരക്കാർ ഇനിയെങ്കിലും രോഗവ്യാപനം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള സമീപനം മാറ്റണമെന്നും, നഗരവാസികളും, കച്ചവടക്കാരും, പൊതുഗതാഗത സംവിധാനവും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.




[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]

സഞ്ചാരികളില്ലാത്ത ശംഖുമുഖം..