തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

0
3170

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

  • തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി, തേവന്‍പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം), തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ, കാവുംമൂല പ്രദേശങ്ങള്‍ മാത്രം
  • നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്
  • ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, ഒറ്റശേഖരമംഗലം, കുറവര, വലിക്കോട്, കടമ്പാറ
  • തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കടകംപള്ളി(കിള്ളിക്കുന്നം ലെയിന്‍), പേട്ട വാര്‍ഡ്, പൂജപ്പുര(വിവേകാനന്ദ നഗര്‍ ആര്‍.എ), കാച്ചാണി വാര്‍ഡ്
  • കരകുളം ഗ്രാമപഞ്ചായത്തിലെ കരയലത്തുകോണം വാര്‍ഡ്
  • ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍ കിഴക്ക്, ചെങ്കല്‍ കിഴക്ക്, വ്‌ളാത്താങ്കര കിഴക്ക്
  • അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, മുട്ടപ്പലം, മരുതത്തൂര്‍ 

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

കോവിഡ് രോഗപ്പകർച്ച നിയന്ത്രണ വിധേമായതിനെത്തുടർന്ന് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

  • മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്
  • നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്
  • മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്
  • കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള, പുതുശ്ശേരി, പഴയ ഉച്ചക്കട, വെണ്‍കുളം.

[ap_social facebook=”http://facebook.com/varthatrivandrumonline/”]

ആനവണ്ടിയിലെ ‘ഫുഡ് ട്രക്ക്’

https://www.facebook.com/varthatrivandrumonline/videos/648494132521478/