തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ്
2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ്
3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡ്
4.ഇലകമോൺ ഗ്രാമപഞ്ചായത്തിലെ കിഴക്കെപുറം
5.മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല എന്നി വാർഡുകൾ
6.ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്
7.മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ മേലേരിയോട്
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.
കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:
1. തിരുവനന്തപുരം കോർപറേഷനിലെ പട്ടം, കുന്നുകുഴി(ബണ്ട് കോളനി ഒഴികെ), ജഗതി, വെങ്ങാനൂർ, പരുന്താന്നി
2. കൊല്ലയിൽ മേക്കൊല്ല , പുതുശ്ശേരി മഠം
3. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അളമുക്ക്, പുളിങ്കോട്, തട്ടംപ്പാറ, കാട്ടാക്കട മാർക്കറ്റ്, പൂവച്ചൽ
തീരദേശ സോണുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി
ജില്ലയിലെ മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ഇളവുകള്‍ ഏർപെടുത്തി.
1. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം.
2. സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനാകും.
3. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.
ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്‌ക്കോ ?
https://www.facebook.com/varthatrivandrumonline/videos/1270817516595502/