തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
- നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാവായിക്കുളം
- ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ചിലമ്പറ, ചെമ്പൂര്‍
- കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്‍.ആര്‍.വി, ചൂട്ടയില്‍
- നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ആലംപൊറ്റ
- അഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധിസ്മാരകം
- ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട്
ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കോവിഡ് രോഗപ്പകർച്ച നിയന്ത്രണ വിധേമായതിനെത്തുടർന്ന് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
- അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ
- തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുടപ്പനക്കുന്ന്
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]