തിരുവനന്തപുരം ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

0
839

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

  • കാരോട് ഗ്രാമപഞ്ചായത്തിലെ പഴയ ഉച്ചക്കട
  • പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിനെല്ലൂര്‍
  • വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്
  • കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറന്നൂര്‍

ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മൈക്രാ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.




കോവിഡ് രോഗ പകർച്ച നിയന്ത്രണവിധേയമായതിനെ തുടർന്ന് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി

  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട്
  • കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍
  • കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചൂട്ടയില്‍
  • ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഒറ്റശേഖരമംഗലം, കടമ്പാറ
  • അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെമ്പാനൂര്‍, കടമ്പനാട്-വെമ്പാനൂര്‍ ജംഗ്ഷന്‍