മിഴിവ് 2022 സൃഷ്ടികൾ ക്ഷണിച്ചു

0
47


തിരുവന്തപുരം : പൊതുജന സമ്പർക്ക വകുപ്പ് മിഴിവ് 2022 ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു.സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയം,സ്വപ്നപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ വീഡിയോകൾക്ക് ആധാരം ആക്കാം.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം അമ്പതിനായിരം 25000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. പ്രോത്സാഹനസമ്മാനം ആയി അഞ്ചുപേർക്ക് 5000 രൂപ വീതവും ലഭിക്കും. 28 വരെ അപേക്ഷിക്കാം പ്രൊഫഷണൽ ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ച് വീഡിയോകൾ എടുക്കാം.ഫിക്ഷന്‍, ഡോക്യുഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങി ഏത് രീതിയില്‍ നിര്‍മിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. പരമാവധി ദൈർഘ്യം 90 സെക്കൻഡ്. ക്രെഡിറ്റ്‌സ് ഉള്‍പ്പടെ ചേര്‍ത്ത് എച്ച് ഡി (1920×1080)mp4 ഫോര്‍മാറ്റില്‍ mizhiv.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യണം.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍. ഒരാള്‍ക്ക് മൂന്ന് വീഡിയോകള്‍വരെ മത്സരത്തിനായി സമര്‍പ്പിയ്ക്കാം. ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരാള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിവരങ്ങൾക്ക് prd. Kerala. gov. in
 

ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ

https://www.facebook.com/varthatrivandrumonline/videos/462028265576672