ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

0
34

ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ മലപ്പുറത്ത് ഒരാൾ പിടിയിൽ. വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷാണ് പിടിയിലായത്. കഞ്ചാവ് കേസിൽ മുൻപും അറസ്റ്റിലായ പ്രതിയുടെ പക്കലിൽ നിന്ന് ആറോളം കഞ്ചാവു പൊതികൾ പൊലീസ് കണ്ടെടുത്തു.

ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്ടൂരിൽ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം എൽ എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് കുമ്മാളി അഭിലാഷ് എന്ന് അറിയപ്പെടുന്ന വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചത്.

 

ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം

https://www.facebook.com/varthatrivandrumonline/videos/1729683127411988