മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. വാജ് പേയി മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യ സഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായിരുന്നു. 2004 മുതൽ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1998-99 ലർഷങ്ങളിൽ പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അഞ്ച് തവണ രാജ്യസഭയിലേക്കും (1980, 1986, 1998, 1999, 2004) നാല് തവണ ലോക്സഭയിലേക്കും (1990, 1991, 1996, 2009) ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. വാജ്‌പേയി ഭരണകാലത്ത് (1998-2004) ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രിസഭാ വകുപ്പുകൾ വിവിധ സമയങ്ങളിൽ അദ്ദേഹം കൈകാര്യം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും (1998–99) അദ്ദേഹം സേവനമനുഷ്ഠിച്ചു.
2014 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്നും പുറത്താക്കി. 2014 ഓഗസ്റ്റ് 7 ന് ജസ്വന്ത് സിങ് കുളിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്നുമുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്ന ഇദ്ദേഹം കരസേനയിലെ ഉദ്യോഗസ്ഥനായി. ഇതിനു ശേഷമാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. ഭാര്യ ശിതൾകുമാരി. രണ്ട് മക്കളുണ്ട്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/