അഞ്ചുതെങ്ങിൽ ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

0
516

ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട അഞ്ചുതെങ്ങ് തൈക്കൂട്ടം സ്വദേശിക്കും കവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. അഞ്ചുതെങ്ങ്, തൈക്കൂട്ടം വീട്ടിൽ മോസസ് (55) ആണ് ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടത്.

ഇന്നലെ പുലർച്ചെ 4 മണിയോടെ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് 100 മീറ്റർ മാറിയാണ് അപകടം നടന്നത്. മത്സ്യ ബന്ധനം കഴിഞ്ഞു തിരികെ വരികെയായിരുന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു . ഇന്ന് റിസൾട്ട്‌ ലഭ്യമായതോടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു.

സമാന അപകടത്തിൽപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 9 ന് മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നുപേർക്കും സെപ്റ്റംബർ 16 ന് മരണപ്പെട്ടയാൾക്കും പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിറുന്നു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]

കോർപറേഷന്റെ ട്രോളുകൾ ഏറ്റുവാങ്ങി KSRTC MD ബിജു പ്രഭാകർ

https://www.facebook.com/varthatrivandrumonline/videos/769041703858881/