ഗബ്രിയേൽ ചുഴലിക്കാറ്റ്: ന്യൂസിലൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
35

ന്യൂസിലൻഡിൽ ആഞ്ഞുവീശി ഗബ്രിയേൽ ചുഴലിക്കാറ്റ്. രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ന്യൂസിലൻഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

അതേസമയം രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗബ്രിയേൽ ഒരു അഭൂതപൂർവമായ കാലാവസ്ഥാ സംഭവമാണെന്നും വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കിയതായും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു.

ഗിസ്ബോൺ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്മ്യൂണിറ്റികൾ വൈദ്യുതിയോ മൊബൈൽ നെറ്റ്‌വർക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ടു.

ഏതാണ്ട് 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

ചില പ്രദേശങ്ങളിൽ വെള്ളപ്പൊത്തെ തുടർന്ന് ആളുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം തേടി.

ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്.

അതേസമയം ചൊവ്വാഴ്ച കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മൂന്നാം തവണയാണ് ന്യൂസിലൻഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

2019 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് പിന്നാലെയും 2020 കൊവിഡ് സമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.