കൊവിഡ് വാക്‌സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ വിമാനം മുംബൈയില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരിക്കും കൊവിഡ് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറേജ് സെന്ററിലേക്ക് കൊണ്ടുപോകുക.
നാളെയാണ് വാക്‌സിന്‍ ജില്ലാ തല വെയര്‍ ഹൗസുകളിലേക്ക് വിതരണം ചെയ്യുക. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്നത് വരും ദിവസങ്ങളിലായാണ്. ഡിഎംഒ അടക്കമുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍ വിമാനത്താവളത്തിലെത്തി.
അവാർഡിന്റെ നിറവിൽ കാക്കാരിശി നാടകത്തിന്റെ കുലപതി പരപ്പിൽ കറുമ്പൻ
[fb_plugin video href=”https://www.facebook.com/107537280788553/videos/960501161141659″ ]