പാപ്പാല ലക്ഷം വീട് കോളനിയിൽ (വാർഡ് 17) താമസം ഉള്ള കല്ലറ ബിവറേജസിലെ ജീവനക്കാരനായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ യുവാവിനെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ നെടുമ്പാറയിൽ (വാർഡ് 4 ) ഒരു ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യുവതിയുമായി സമ്പർക്കം ഉള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പഞ്ചായത്തിൽ ഇന്നലേയും ഇന്നുമായി പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം ഉള്ളവർക്ക് നാളെ (27/ 08/2020) അടയമൺ പി എച്ച് സി യിൽ ആൻ്റിജൻ പരിശോധന നടത്തുവാൻ നടപടി സ്വീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. എല്ലാവരും ജാഗ്രത പാലിക്കുക. ജീവൻ്റെ വിലയുള്ള ജാഗ്രത വേണമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവൽക്കരണം ആവശ്യമോ? അനാവശ്യമോ?
https://www.facebook.com/varthatrivandrumonline/videos/306796063879654/