ആറ്റിങ്ങൽ നഗരസഭ ചെയർമാൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

0
1668

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർമാനും, വൈസ് ചെയർപേഴ്സണും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, സെക്രട്ടറിയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം അഞ്ച്തെങ്ങ് സ്വദേശിനിയെ നഗരസഭാ ശ്മശാനത്തിൽ സംസ്കരത്തിന് കൊണ്ട് വന്നിരുന്നവരിൽ അഞ്ച്തെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവർ നഗരസഭാ ഓഫീസും സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ പരിശോധന ഫലം ഇന്ന് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഇവരുമായി പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരായ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജീവനക്കാരും 7 ദിവസത്തെ സ്വയം നിരീക്ഷത്തിൽ പ്രവേശിക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. എന്നാൽ ഇന്നലെ ഇവർ ശ്മശാനത്തിന് പരിസരത്തെ ആൾക്കൂട്ടങ്ങൾക്കിടയിൽ വന്നിട്ടില്ല. മൃതശരീരം ദഹിപ്പിച്ചതിന് ശേഷമാണ് ക്രിമറ്റോറിയത്തിനുള്ളിലേക്ക് പ്രസിഡന്റ് പ്രവേശിച്ചത്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല ജാഗ്രത മാത്രം മതിയെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഈ മാസം പത്താം തീയതി 12 മണിക്ക് നടത്താനിരുന്ന കൗൺസിൽ യോഗം മറ്റി വച്ചതായും ചെയർമാന്റെ ഓഫീസ് അറിയിച്ചു.