കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. അന്ന് സന്ധ്യയോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ കുഞ്ഞ് മരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏതാനും ദിവസം കൂടി സൂക്ഷിക്കാനാണ് തീരുമാനം. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള തീവ്ര ശ്രമമാണ് ഈ ദിവസങ്ങളിൽ പോലീസിനൊപ്പം ആരോഗ്യവകുപ്പും കല്ലുവാതുക്കൽ പഞ്ചായത്തും നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി മൊബൈൽ ടവർ കേന്ദ്രീക രിച്ചായിരുന്നു പോലീസ് അന്വേഷണം.
അടുത്ത കാലത്തെ ആശുപത്രി രേഖകളും പരിശോധിച്ചു. ആരോഗ്യവകുപ്പിന്റ കീഴിലുള്ള രേഖകളിലും ആരോഗ്യവകുപ്പിന്റ പരിശോധനകളിലും തെളിവുകൾ ഒന്നും തന്നെ കിട്ടാതെ വന്നപ്പോഴാണ് വിശദമായ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
എന്നിട്ടും തെളിവുകൾ ഒന്നും കിട്ടാതെ വന്നതോടെയാണ് ഓരോ വീട്ടിലെയും അംഗങ്ങളുടെ സമ്പൂർണ വിവരശേഖരണവുമായി പോലീസ് മുന്നോട്ട് പോകുന്നത്. പ്രദേശത്തെ വീടുകളിൽ പരിശോധന തുടരുകയാണ്. വിദഗ്ധസംഘം കുട്ടിയെ കാണപ്പെട്ട സ്ഥലത്ത് രണ്ട് തവണ പരിശോധന നടത്തി കഴിഞ്ഞു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കടയ്ക്കാവൂർ, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ
[fb_plugin video href=”https://www.facebook.com/107537280788553/videos/3590097934389543″ ]