കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മലയാമഠം രാജാരവിവർമ്മ സെൻട്രൽ സ്കൂളിൽ ഇന്ന് 83 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൂട്ടയിൽ (10)വാർഡിലെ ഒരു കുടുംബത്തിലുള്ള 63 വയസുള്ള പുരുഷനും,59 ഉം 49 ഉം വയസുള്ള സ്ത്രീകൾക്കും, കൊട്ടാരം (11) വാർഡിൽ 75ഉം 35 ഉം വയസുള്ള സ്ത്രീകൾക്കും, ദേവേശ്വരം (12) വാർഡിൽ 40 വയസുള്ള സ്ത്രീക്കും ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചവരുടെ കുടുംബാഗങ്ങളാണ് ഇവർ. ഈ പ്രദേശങ്ങൾ ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും. ആരോഗ്യവകുപ്പും, പോലീസും, പഞ്ചായത്തും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഡ്വ: ബി.സത്യൻ എംഎൽഎ അറിയിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK
https://www.facebook.com/varthatrivandrumonline/videos/331391151449568/