ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 4 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

0
1037

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 4 പേർക്കു കൂടി രോഗം കണ്ടെത്തിയതായും 17 പേർ കൂടി രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് സ്കൂളിൽ 42 പേരിൽനടത്തിയ ആൻറിജൻ പരിശോധനയിൽ അഞ്ചുതെങ്ങിലെ 4 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 57 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 10 പേർക്കും രോഗം കണ്ടെത്തി.ഇതിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടാത്ത  പെരുങ്ങുഴി സ്വദേശികളായ 3 പേരും ബാക്കിയുള്ളവർ വെഞ്ഞാറമൂട് സ്വദേശികളുമാണ്. നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് അഞ്ചുതെങ്ങിലെ 9 പേരും കടയ്ക്കാവൂർ ചികിത്സാ കേന്ദ്രത്തിൽനിന്ന് ചിറയിൻകീഴിലെ ഒരാളും കടയ്ക്കാവൂരിലെ 7 പേരും രോഗമുക്തരായി. ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ.മഹേഷ്, ഡോ.നബീൽ, ഡോ.രശ്മി, ഡോ.ഫാത്തിമ എന്നിവരാണ് പരിശോധിച്ചത്.



ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..

https://www.facebook.com/varthatrivandrumonline/videos/3461239173943964/