ആറ്റിങ്ങൽ: നഗരസഭ 13-ാം വാർഡ് എ.കെ.ജി നഗറിൽ ഒരു കുടുംബത്തിലെ 5 വയസ് കാരൻ ഉൾപ്പടെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം 5 ന് ഈ വീട്ടിലെ 50 കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരെ എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ ബാക്കിയുണ്ടായിരുന്ന അഞ്ച് പേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയും തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 30 കാരനും 24 കാരിയായ ഭാര്യക്കും ഇവരുടെ അഞ്ച് വയസ്കാരൻ മകന്റെയും ഫലം പൊസിറ്റീവായി. നെഗറ്റീവായ രണ്ട് പേർ വർക്കലയിൽ പെയ്ഡ് ക്വാറന്റൈനിലേക്ക് മാറി. രോഗബാധിതരായ 3 പേരും വീട്ടിലെ റൂം ക്വാറന്റൈനിൽ കഴിയുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?
https://www.facebook.com/107537280788553/videos/771003397066639/