കല്ലറ: സ്നേഹതീരം അഗതിമന്ദിരത്തിൽ 30പേർക്ക് കോവിഡ് . 105 അന്തേവാസികളും നാല് ജീവനക്കാരും ഉൾപ്പടെ 109 പേരിൽ നടത്തിയ പരിശോധനയിലാണ് 30 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് നഴ്സും ഒരു കന്യാസ്ത്രിയും ഉൾപ്പെടും. മാനസിക വിഭ്രാന്തിയുള്ള സ്ത്രീകളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. 20 മുതൽ 84 വയസ്സുവരെയുള്ളവർ ഇവിടെ അന്തേവാസികളായിട്ടുണ്ട്.
ഇവർക്ക് മരുന്നുകൾ നൽകുന്നത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. കോവിഡ് സാഹചര്യമായതിനാൽ അന്തേവാസികളെ പരിശോധനക്കായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടു പോകാൻ കഴിയാത്തതിനാൽ നഴ്സ് പോയി മരുന്നുകൾ കൊണ്ടുവരുന്നതാണ് പതിവ്. ഇവർ വഴി ആയിരിക്കാം കോവിഡ് പകർന്നത് എന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവർത്തകർ.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK
https://www.facebook.com/varthatrivandrumonline/videos/331391151449568/