ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 11പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 66പേർ കൂടി ഇന്ന് രോഗമുക്തരായി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നടന്ന 46 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 9 പേർക്ക് കൂടി രോഗം കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 52 പരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 2 പേർക്കു രോഗം കണ്ടെത്തിയിട്ടുണ്ട്.ഇതിൽ ഒരാൾ അഞ്ചുതെങ്ങും മറ്റൊരാൾ വാവറ അമ്പലം സ്വദേശിയുമാണ്.
അകത്തുമുറി എസ്.ആർ.മെഡിക്കൽ കോളേജിൽ നിന്നു 47 പേരും അഞ്ചുതെങ്ങ് നെടുംങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു 3 പേരും ശ്രീകാര്യം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് 16 പേരും ഉൾപ്പെടെ 66 പേരാണ് ഇന്ന് രോഗമുക്തരായത്.ഇതിൽ 3 പേർ ചിറയിൻകീഴ് സ്വദേശികളും ബാക്കിയുളളവർ അഞ്ചുതെങ്ങ് സ്വദേശികളുമാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.. ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ. ദീപക് ,ഡോ.അമിത് മിഡ്ഡു, ഡോ.അഞ്ചു, ഡോ.നബീൽ, ഡോ.രശ്മി എന്നിവരുൾപ്പെട്ട സംഘമാണ് ഇന്ന് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും പരിശോധന ഉണ്ടാകും.
https://www.facebook.com/varthatrivandrumonline/videos/722983884944302/