2 ചിറയിൽകീഴ് സ്വദേശികളുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ

0
2103

2 ചിറയിൽകീഴ് സ്വദേശികളുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ചിറയിൻകീഴ് സ്വദേശിനികൾ കോവിഡ് ബാധിച്ച് മരിച്ചു. പുരവൂർ സ്വദേശി കമലമ്മ (76), ചിറയിൻകീഴ് സ്വദേശി രമാദേവി (68) എന്നിവരാണ് മരിച്ചത്.  ഇരുവരുടെയും മരണ ശേഷമാണ് കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ചിറയിൻകീഴ് പുരവൂർ ആശാരി വിളാകത്ത് വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കമലമ്മയുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ സംസ്കരിച്ചു. വൈകിട്ട് ആർ റ്റി പി സി ആർ ഫലം വന്നതിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

രമാദേവിയുടെ ആദ്യത്തെ ആന്റിജൻ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. പിന്നീട് മരണമടഞ്ഞ ശേഷം രണ്ടാമത്തെ സ്രവ പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തി. വീട്ടിൽ സംസ്കരിക്കാൻ സൗകര്യം ഇല്ലാത്തതുകൊണ്ട് നാളെ തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരചടങ്ങുകൾ നടത്തുമെന്നാണ് വിവരം.




സംസ്ഥാനത്ത് ഇന്ന് മാത്രം 10 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്. നാല് പേരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത്തെ പരിശോധനാഫലം ലഭിക്കാനുണ്ട്. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശി ഷെബർബാ(48)ൻ, കാസർഗോഡ് സ്വദേശി മോഹനൻ (71), തൃശൂർ സ്വദേശി ശാരദ (70) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.



KIA SELTOS REVIEW | AUTO MOTIVE

https://www.facebook.com/varthatrivandrumonline/videos/241594793580729/