നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

0
11

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം. 80 വയസുകാരി ഓമനയമ്മയാണ് മരിച്ചത്.സന്തോഷ് എന്ന് വിളിക്കുന്ന മണികണ്ഠൻ മദ്യപിച്ചെത്തി ഓമനയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ് കിടന്ന ഓമനയമ്മയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മെഡിക്കല്‍ കോളേജ്ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓമനയമ്മയും ഭർത്താവും മകളും മകളുടെ മകനുമാണ് വീട്ടില്‍ താമസം. സന്തോഷ് മറ്റൊരു വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ് സന്തോഷ്. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി.