കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടമായതിനാല്‍ കാലിക്കറ്റ് ടെക്സ്റ്റൈല്‍സില്‍ നിന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടർന്നു. നിലവില്‍ കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് തീ എത്തിച്ചേർന്നിരിക്കുകയാണ്. കെട്ടിടത്തിലെ ഫാർമസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടർന്നത് വലിയ വിനയായി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നിരിക്കുകയാണ്. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും തീ ഗുരുതരമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. തീ ഇപ്പോഴും നിയന്ത്രവിധേയമല്ല.
Home Uncategorized കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.