അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി മുതല്‍ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.നഗരത്തില്‍ ഉള്ളൂർ- കേശവദാസപുരം റോഡില്‍ അഹല്യ കണ്ണാശുപത്രിക്കു മുൻപില്‍ കേരള വാട്ടർ അതോറിറ്റിയുടെ 400എം എം പ്രീമോ പൈപ്പില്‍ ഉണ്ടായ ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.
ഇതിനു വേണ്ടി 15-04-2025 ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ 16-04-2025 ബുധൻ രാവിലെ 10 മണിയായിരിക്കും ജല വിതരണം മുടങ്ങുക. പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, മെഡിക്കല്‍ കോളേജ്, പട്ടം – ചാലക്കുഴി പാലം റോഡ് ഭാഗങ്ങളില്‍ പൂർണമായോ ഭാഗികമായോ ശുദ്ധജലവിതരണം തടസ്സപ്പെടും എന്നാണ് അറിയിപ്പ്. ഉപഭോക്താക്കള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.