വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശിയായ മറാത്തി പറമ്ബുല്‍ പ്രേം കുമാറാണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രി 8.45-ന് വടക്കൻ പറവൂർ സ്റ്റേഡിയം റോഡിലാണ് സംഭവം.
പ്രേം കുമാർ റോഡില്‍ കിടക്കുന്ന കാര്യം കാർ ഡ്രൈവർ അറിഞ്ഞിട്ടുണ്ടാകില്ലെന്ന് പോലീസ് പറയുന്നു. നിലവില്‍ കാർ നമ്ബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രേം കുമാർ അബോധാവസ്ഥയില്‍ റോഡില്‍ എത്തിയത് എങ്ങനെയാണന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അപകടത്തിനുശേഷമാണ് ഇയാള്‍ റോഡില്‍ കിടക്കുന്നത് നാട്ടുകാരില്‍ ചിലർ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച.