ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ആറ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എസ്.സി./ എസ്.ടി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി പ്രവേശന പരീക്ഷ നടത്തുന്നു.
ഏപ്രില്‍ 22ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷാ സമയത്ത് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഹാജരാക്കേണ്ടതാണ്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447246512 .