തദ്ദേശ തെരഞ്ഞെടുപ്പിനൊടുവില്‍ 21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് 11 വര്‍ഷം മുമ്പ് 21-ാം വയസില്‍ മേയറായ സുമന്‍ കോലി. ‘ചരിത്രം ആവര്‍ത്തിക്കുകയാണ്’ എന്നായിരുന്നു ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുമന്‍ കോലി ഫേസ്ബുക്കില്‍ കുറിച്ചത്.
സുമന്‍കോലിയും തന്റെ 21-ാം വയസില്‍ ആയിരുന്നു മേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പ്പറേഷനില്‍ നിന്നും 2009 ലാണ് സുമന്‍കോലി മേയര്‍ പദവി അലങ്കരിക്കുന്നത്. ബിജെപി പ്രതിനിധി ആയിട്ടായിരുന്നു സുമന്‍കോലി തെരഞ്ഞെടുക്കപ്പെട്ടത്.
ഭരത്പൂര്‍ കോര്‍പ്പറേഷനില്‍ നിന്നും 2009 ലാണ് സുമന്‍കോലി മേയര്‍ പദവി ഏറ്റെടുക്കുമ്പോൾ അവരുടെ പ്രായം 21 വയസും 3 മാസവുമായിരുന്നു, ആര്യാ രാജേന്ദ്രന് 21 വയസും 11 മാസവുമാണ് പ്രായം, ആയതിനാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയെപ്പറ്റി സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുകയാണ്.
തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സിപിഐഎം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി കൂടിയാണ്. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്‌സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]