സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചു

0
3449

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി. മികച്ച ചിത്രം, സിജു വിൽസൺ നിർമിച്ച വാസന്തി.



  • മികച്ച നടൻ : സുരാജ് വെഞ്ഞാറമ്മൂട്
  • മികച്ച നടി : കനി കുസൃതി
  • സംവിധായകൻ : ലിജോ ജോസ് പല്ലിശേരി
  • മികച്ച നവാഗത സംവിധായകൻ : രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
  • മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര
  • ഛായാഗ്രാഹകൻ : പ്രതാപ് പി നായർ
  • മികച്ച ഗായകൻ : നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)
  • മികച്ച ഗായിക : മധുശ്രീ നാരായണൻ (കോളാംബി)
  • സംഗീത സംവിധായകൻ : സുശിൻ ശ്യാം
  • മികച്ച ബാലതാരം : കാതറിൻ (സ്ത്രീ), വാസുദേവ് സജീഷ് മാരാർ (പുരുഷൻ)
  • പ്രത്യേക ജൂറി പരാമർശം : അഭിനയം – നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ), സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ)
  • മികച്ച കഥ : ഷാഹുൽ അലിയാർ (ചിത്രം -വരി)
  • മികച്ച തിരക്കഥ : റഫീഖ്
  • മികച്ച സ്വഭാവ നടൻ : ഫഹദ് ഫാസിൽ
  • സ്വഭാവ നടി : സ്വാസിക
  • മികച്ച കുട്ടികളുടെ ചിത്രം : നാനി





[ap_social facebook=”http://facebook.com/varthatrivandrumonline/”]

VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ

https://www.facebook.com/varthatrivandrumonline/videos/680820475899127/