മൊബൈൽ റിസർവേഷൻ ആപ്പുമായി KSRTC

0
493

യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. ‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.

ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ആ പ്രശ്നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Abhi Bus-മായി ചേർന്ന് ആൻഡ്രോയ്ഡ് (ഗൂഗിൾ പ്ലേ സ്റ്റോർ)/ഐ.ഒ.എസ് (ആപ്പ് സ്റ്റോർ) പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.

Google Play Store : https://play.google.com/store/apps/details?id=com.keralasrtc.app



“KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസുമായി  KSRTC

പ്രവർത്തനയോഗ്യമല്ലാത്ത ബസുകൾ പുനരുപയോഗിക്കുന്ന ഫുഡ് വാഗൺ പദ്ധതിയുടെ ഭാഗമായി “KSRTC LOGISTICS” ആരംഭം കുറിക്കുന്നു. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് “KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് “KSRTC LOGISTICS” സംവിധാനം വിപുലീകരിക്കും.




[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]

CRIMES of the WEEK