നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു

0
1115

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു  ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലാണ് ഖുശ്ബു അംഗത്വം സ്വീകരിച്ചത്.

2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.




[ap_social facebook=”http://facebook.com/varthatrivandrumonline/”]

VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ

https://www.facebook.com/varthatrivandrumonline/videos/680820475899127/