ആറ്റിങ്ങൽ: നഗരസഭ വാർഡ് 28 ൽ കുന്നുവാരം സ്വദേശി 28 കാരിക്ക് രോഗം സ്ഥിരീകരിച്ചു. മൈജി മൊബൈൽ ഷോപ്പിലെ ജീവനക്കാരിയാണിവർ. നേരത്തെ ഷോപ്പിലെ ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി അടച്ചിരുന്നു. ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയവെ കഴിഞ്ഞ ദിവസം വർക്കലയിലെ ഏതോ സ്വകാര്യ ആശുപത്രിയിൽ പരിശോധിക്കുകയും ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് സംശയം തോന്നിയ ആരോഗ്യ വിഭാഗം ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരോടൊപ്പം ജോലി ചെയ്യുന്ന 26 കാരനായ ചിറയിൻകീഴ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരെയും നെടുങ്കണ്ട കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.
നഗരസഭ വാർഡ് 17 ൽ ഗവ.ഐ.റ്റി.എ ക്ക് സമീപം 52 കാരിക്കും, 57 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഈ വീട്ടിലെ മറ്റ് രണ്ട് പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 17 ൽ കടുവയിൽ വെള്ളൂർകോണം സ്വദേശി 20 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 30 ൽ റ്റി.ബി ജംഗ്ഷൻ സ്വദേശി 34 കാരന് രോഗം സ്ഥിരീകരിച്ചു. ആലംകോട് മത്സ്യ മാർക്കറ്റിലെ ജീവനക്കാരനാണിയാൾ. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ മാർക്കറ്റ് സന്ദർശിച്ചവർ ജാഗ്രത പാലിക്കണം. നഗരത്തിൽ രോഗികളുടെ നിരക്ക് കുറയുന്നത് ഏറെ ആശ്വാസം പകരുന്നു. എന്നാലും മറ്റ് രോഗങ്ങൾ ഉള്ളവർ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. രോഗികളുടെ നിരക്ക് കുറയുമ്പോഴും മരണ നിരക്ക് 3 ൽ എത്തി എന്ന യാഥാർത്ഥ്യം നഗരവാസികൾ വിസ്മരിക്കരുതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഗിന്നസിലേക്ക് നടന്നടുക്കുന്ന കോട്ടൂരിലെ ഗജമുത്തച്ഛൻ “സോമൻ”
https://www.facebook.com/varthatrivandrumonline/videos/357652765556936/