തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

0
215

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ കോർപ്പറേഷൻ കൗൺസിലർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ച ശേഷമായിരുന്നു കൂടുമാറ്റം. കോർപറേഷൻ ഓഫിസിൽ ബി.ജെപി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് മോഹനനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആയാണ് പ്രവർത്തുക്കുന്നതെന്ന് നെടുമം മോഹനൻ ആരോപിച്ചു. കോൺഗ്രസ് പിന്തുണയിലാണ് കോർപറേഷനിൽ സി.പി.എം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നെടുമം മോഹനൻ കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറാണ്. അതേസമയം നെടുമം മോഹനൻ നേരത്തെയും ബി.ജെ.പിക്കാരനായിരുന്നെന്നും പിന്നിട് കോൺഗ്രിസൽ ചേർന്ന് കൗൺസിലറായി വിജയിച്ചെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.