.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 36 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. പെരുമാതുറയിൽ 40 പേരുടെ ആൻറിജൻ പരിശോധയിൽ 10 പേർക്കും വക്കത്തു 60 പേരുടെ ആൻറിജൻ പരിശോധനയിൽ 10 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 75പേരുടെ ആൻ്റി ജൻ പരിശോധനയിൽ 15 പേർക്കും അഞ്ചുതെങ്ങിൽ 13 പേരുടെ ആൻ്റി ജൻ പരിശോധനയിൽ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി.
ചിറയിൻകീഴ് പഞ്ചായത്തിലെ 19 പേർക്കും വക്കം പഞ്ചായത്തിലെ 10 പേർക്കും അഴൂർ പഞ്ചായത്തിലെ 2 പേർക്കും കഠിനംകുളം കിഴുവിലം നാവായ്ക്കുളം വെഞ്ഞാറമൂട് കടയ്ക്കാവൂർ എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്. ചിറയിൻകീഴ്താലൂക്ക്തല നോഡൽ ആഫീസർ ഡോ.രാമകൃഷണ ബാബു, ഡോ.ശബ്ന ഡി.എസ്. ഡോ.എൻ.എസ്.സിജു, ഡോ. ഷ്യാംജി വോയ്സ്, എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.