ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ മലക്കറി കച്ചവടം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളിക്കും ഉടമസ്ഥനും കോവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് സ്ഥിരീകരിച്ചവരിൽ ആറുമാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. 14 പേർക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 172 പേരാണ് കോവിഡ് ബാധിതരായത്. അതിൽ 85 പേർ രോഗ മുക്തരായി. 5 പേർ മരണപ്പെട്ടു. 75 പേർ വിവിധ സ്ഥലങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിലാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇതുവരെ മൂന്ന് ആശാപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 19, 20 വാർഡുകളിൽ നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 3, 4, 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടർന്ന് വരുകയാണ്. കാട്ടുംപുറം പ്രദേശത്ത് മലക്കറി കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കും ഉടമക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവരിൽ നിന്നും മലക്കറി വാങ്ങിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും, എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഹെൽത്ത് അധികാരികളുമായി ബന്ധപ്പെടണമെന്നും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും അറിയിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/376324073752800/