ഇന്നേ ദിവസം കിഴുവിലം ഗ്രാമപഞ്ചായത്തിലെ കൂന്തള്ളൂർ പ്രേംനസീർ എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിൽ 75 പേർ പങ്കെടുക്കുകയും അതിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരാൾക്ക് കോവിഡ് പോസിറ്റീവ് ഫോളോ അപ് നടത്തിയപ്പോൾ അയാൾക്കും വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇന്നേ ദിവസം നടത്തിയ പരിശോധനയിൽ 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മൈക്രോ കണ്ടൈൻമെന്റ് സോണയി തുടർന്നു വരുന്ന പതിനേഴാം വാർഡിൽ 5 പേർക്കും, പതിനൊന്നാം വാർഡിൽ മൂന്നു പേർക്കും, 1, 14 വാർഡുകളിലെ ഓരോരുത്തർക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ഡിഎംഒ ഓഫീസിലെ ഡോ. ശരണ്യ അശോകിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം, കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ, എച്ച് ഐ പ്രമോദ്, ജെ എച്ച് ഐമാരായ ബിജു രാജൻ, ഹരീഷ്, പാലിയേറ്റീവ് കെയർ സിസ്റ്റർ രേണു രവീന്ദ്രൻ, പാലിയേറ്റീവ് കെയർ പ്രവർത്തകൻ സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.