കേരളീയം 2023- ൻ്റെ ഭാഗമായി സൗജന്യസേവനവുമായി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ്

0
104

നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും.നാളെ(നവംബർ ഒന്ന്)ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.