തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോയ ബസ് മറിഞ്ഞു, ഇരുപത് പേർക്ക് പരുക്ക്

0
62

തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോയ ബസ് മറിഞ്ഞു, ഇരുപത് പേർക്ക് പരുക്ക്.നേര്യമംഗലത്ത് ആണ് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് നേര്യമംഗലം വില്ലാൻചിറക്ക് സമീപം മറിഞ്ഞത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.