ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
201

ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ്  സ്ഥിതീകരിച്ചു. രോഗത്തിന് കാരണമായത് പുതിയ വൈറസ് ബാധയാണോ എന്ന് അറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. അടുത്ത ദിവസം നാലു സാമ്പിളുകൾ കൂടി അയയ്ക്കും.

കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല എന്ന് മന്ത്രി കെ കെ ഷൈലജ ടീച്ചർപറഞ്ഞു. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വൈകുന്നേരത്തോടെ പൂർണ്ണ വിവരം വ്യക്തമാകും. കരുതലും ജാഗ്രതയും തുടരണം. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.




യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങിളിലേക്കും വ്യാപിക്കുകയാണ്. ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ, ഓസ്ത്രേലിയ, ലെബനൻ, ഡെന്മാർക്ക്, സ്പെയിൻ, സ്വീഡൻ, ഹോളണ്ട് എന്നിവിടങ്ങളിലെല്ലാം ജനികതമാറ്റം സംഭവിച്ച വൈറസ് എത്തിക്കഴിഞ്ഞു.

രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ യു കെ വൈറസിന് കഴിവില്ലെങ്കിലും ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസുകൾ അമിതമായി വർദ്ധിക്കുന്നത് ആരോഗ്യമേഖയിൽ പ്രതിസന്ധിക്ക് കാരണമാകുകയും മരണനിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്തേക്കും.



ആറ്റിങ്ങലിലെ തീപിടുത്തത്തിന് പിന്നിൽ അജ്ഞാതൻ?????. കൂടുതൽ CCTV ദൃശ്യങ്ങൾ പുറത്ത്…

[fb_plugin video href=”https://www.facebook.com/107537280788553/videos/1328677630812303″ ]