നെടുമങ്ങാട് : ഷെയർമാർക്കറ്റിൽ പണം നിക്ഷേപിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പോലീസുകാരൻ ഒളിവിൽ. സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. പാങ്ങോട് ഭരതന്നൂർ തൃക്കോവിൽവട്ടം ഗൗരീശങ്കരം വീട്ടിൽ രവിശങ്കറിനെതിരേയാണ് നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിൽ കേസെടുത്തിരിക്കുന്നത്. വിമുക്തഭടനേയും ബന്ധുക്കളേയും കബളിപ്പിച്ചാണ് രവിശങ്കർ പണം തട്ടിയത്.
അന്വേഷണത്തിൽ ഇയാൾ മെഡിക്കൽ അവധിയിൽ പോയശേഷം തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കാമെന്ന വ്യാജേന ഏകദേശം ഒരു കോടിയിലധികം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിക്കാർ പറയുന്നത്. ഇതിൽ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിച്ചില്ല. തുടർന്നാണ് നെടുമങ്ങാട് ഉളിയൂർ മുരളീഭവനിൽ ബി.മുരളീധരൻ, ബന്ധുവായ വിജയൻനായർ എന്നിവർ പോലീസിൽ പരാതി നൽകിയത്. പോലീസുകാരൻ സാമ്പത്തിക തട്ടിപ്പും വിശ്വാസ വഞ്ചനയും നടത്തിയെന്നാണ് കേസ്.
നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പാങ്ങോട് സി.ഐ. സുനീഷ് എന്നിവർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രവിശങ്കർ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിൽ നിലവിൽ ജോലിയിൽ ഇല്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് സസ്പെൻഡ് ചെയ്തു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127