നെയ്യാറ്റിൻകര ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനായി, പെരുമ്പഴുതൂർ ജംക്‌ഷനിൽ ഒരുക്കങ്ങൾ നടത്തവേ, പെരുമ്പഴുതൂർ സ്വദേശി അഖിലിനെയും കൂട്ടുകാരെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര പൊലീസ് പിടികൂടിയ പെരുമ്പഴുതൂർ മാമ്പഴക്കര മുള്ളറവിള ആർ.എസ്. നിവാസിൽ റോഷനെ (21) കോടതി റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 8ന് രാത്രി ആണ് സംഭവം. റോഷൻ ഒട്ടേറെ കേസുകളിൽ പ്രതിയെന്നു പൊലീസ് അറിയിച്ചു. നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇടിക്കട്ട ഉപയോഗിച്ച് യുവാക്കളെ മർദിക്കുകയും ചെയ്തു.
മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW
https://www.facebook.com/varthatrivandrumonline/videos/430567859236651