ഇഷാൻ കിഷൻ്റ ഡബിൾ സെഞ്ച്വറി ബലത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

0
71

ഇഷാൻ കിഷൻ്റ ഡബിൾ സെഞ്ച്വറി ബലത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഡബിൾസെഞ്ച്വറി അടിച്ച ഇഷാൻ കിഷന്റെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് എടുത്തു. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സ് എടുക്കുന്ന ടീമെന്ന നേട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി. ഇരു ടീമുകളും ആറ് തവണ വീതമാണ് ഏകദിനത്തില്‍ 400 നേടിയത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ നേരിട്ട തോല്‍വിക്കുശേഷം ഇറങ്ങിയ ടീം ഇന്ത്യ തുടക്കംമുതൽ അടിച്ചുകളിച്ചു. ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു.

 

നൻപകൽ നേരത്ത് മയക്കം; iffk യിലെ മമ്മൂട്ടി ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു

https://www.facebook.com/varthatrivandrumonline/videos/5471070866323708