ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പാർട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി ലോങ് മാർച്ച് നടത്തുന്നത്. ‘ഹഖീഖി ആസാദി മാർച്ച്’ എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാർച്ച്. നാളെ സമാപിക്കുന്ന മാർച്ചിന് വൻ സമാപന പൊതുസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇംറാൻ ഖാനെ അനുഗമിക്കുന്നത്.
ആ പ്രെഗ്നൻസി ടെസ്റ്റിന് പിന്നിലെ രഹസ്യമിതാ, എല്ലാത്തിനും പിന്നിൽ അഞ്ജലി മേനോൻ
https://www.facebook.com/varthatrivandrumonline/videos/6501416276540307