പാറശ്ശാല : പാറശ്ശാലയിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് റെയ്ഡ്അതിർത്തിപ്രദേശത്തെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്നു കണ്ടെത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് അധികൃതർ നോട്ടീസ് നൽകി. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് ഫംഗസ് സാന്നിധ്യവും പഴകിയ തക്കാളിയും കണ്ടെത്തിയതിനെത്തുടർന്ന് ചപ്പാത്തി വിൽപ്പനകേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവയ്പിചു. രാവിലെ മുതലാണ് അധികൃതർ പാറശ്ശാല മേഖലയിലെ ഭക്ഷണശാലകളിൽ മിന്നൽപ്പരിശോധന നടത്തിയത്. ഇടിച്ചക്കപ്ലാമൂട്ടിലെ പ്രമുഖ ഹോട്ടലിൽനിന്നു ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഈ ഹോട്ടലിൽനിന്നുള്ള മലിനജലം മുന്നിലെ ഓടിയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243