തിരുവനന്തപുരം: രാജ്ഭവനിലെ 20 താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്‍റെ പകർപ്പാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
2020 ഡിസംബറിൽ അയച്ച കത്തിൽ കുടുംബശ്രീ മുഖേന നിയമിതരായ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനം ചെയ്തവർക്ക് വേണ്ടിയാണ് ഗവർണർ ഇക്കാര്യം രേഖാമൂലം സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.
കൂടാതെ, രാജ്ഭവൻ ഫോട്ടോഗ്രാഫർ ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഈ കത്തിൽ ഉൾപ്പെടുത്തിയിരുന്നു. ദീർഘകാല സേവന കാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി സൈഫർ അസിസ്റ്റന്‍റ് എന്ന തസ്കിക ഫോട്ടോഗ്രാഫർ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഗവർണറുടെ ആവശ്യം പരിഗണിച്ച് സർക്കാർ പിന്നീട് ഫോട്ടോഗ്രാഫർ തസ്തികയിൽ ദിലീപിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127