കാൽപന്തുകളിയുടെ രാജമാമാങ്കത്തിൽ ഇനി കലാശപ്പോരിലേക്കുള്ള കാത്തിരിപ്പ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ എന്ന സുന്ദര കളിമുറ്റത്ത് നിലവിലെ ജേതാക്കളായ ഫ്രാൻസും മുൻ ജേതാക്കളായ അർജന്റീനയും ഫൈനലിൽ ഏറ്റുമുട്ടും. സെമി വരെ അത്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോയെ 2-0ത്തിന് കീഴടക്കിയാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം കിരീടപോരാട്ടത്തിന് അർഹത നേടിയത്.
അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസും 79ാം മിനിറ്റിൽ പകരക്കാരൻ കോളോ മുവാനിയുമാണ് മൊറോക്കോക്ക് സെമിയിൽ പുറത്തേക്ക് വഴികാട്ടിയത്. ആദ്യ ഗ്രൂപ് മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ ശേഷം, ഓരോ മത്സരത്തിലും മികവ് തുടരുന്ന അർജന്റീനയുടെ കിരീടപ്രതീക്ഷ വാനോളമാണ്.
ഫിഫ ലോക കപ്പിലെ പ്രധാന വ്യക്തിഗത പുരസ്കാരങ്ങളാണ് സുവർണ പന്തും സുവർണ ബൂട്ടും. ടൂർണമെന്റിലെ മികച്ച കളിക്കാരന് സുവർണ പന്ത് സമ്മാനിക്കപ്പെടുമ്പോൾ ടോപ്സ്കോറർക്കുളള പുരസ്കാരമാണ് സുവർണ ബൂട്ട്. ഇതുകൂടാതെ, മികച്ച ഗോൾകീപ്പർക്കുള്ള സുവർണ ഗ്ലൗ, 21 വയസ്സിന് താെഴയുള്ള മികച്ച യുവതാരത്തിനുള്ള പുരസ്കാരം എന്നിവയുമുണ്ട്. 1982 ലോകകപ്പിലാണ് സുവർണ പന്തും സുവർണ ബൂട്ടും സമ്മാനിച്ചുതുടങ്ങിയത്. സുവർണ ഗ്ലൗ നിലവിൽവന്നത് 1994 ലോകകപ്പിലും യുവതാരത്തിനുള്ള പുരസ്കാരം നൽകിത്തുടങ്ങിയത് 2006ലും.
കഴിഞ്ഞതവണ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിയച്ച ലൂക മോഡ്രിചിനായിരുന്നു സുവർണ പന്ത്. സുവർണ ബൂട്ട് ആറു ഗോളടിച്ച ഹാരി കെയ്ൻ ആണ് സ്വന്തമാക്കിയത്. സുവർണ ഗ്ലൗ ബെൽജിയത്തിന്റെ തിബോ കോർട്ടുവയും യുവതാരത്തിനുള്ള പുരസ്കാരം ഫ്രാൻസിന്റെ കിലിയൻ എംബാപെയുമാണ് കരസ്ഥമാക്കിയത്. ഇത്തവണ സുവർണ്ണ ബോട്ടിനുളള മത്സരത്തിൽ എംബാംപ്പെയും മെസ്സിയും ഗോൾ എണ്ണത്തിൽ ഒപ്പത്തിന് ഒപ്പം ആണ്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373